മെസ്സിയെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ലെന്ന് വാന്‍ ഡൈക്

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ലിവര്‍പൂളും ബാഴ്‌സലോണയും തമ്മില്‍ പൊരുതുമ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത് മെസ്സിയെയും വാന്‍ ഡൈകിനെയുമാണ്. ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ ലോകത്തെ ഏറ്റവും മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളാണ് വാന്‍ ഡൈക്. എന്നാല്‍ വാന്‍ ഡൈക് പറയുന്നത് തനിക്ക് ഒറ്റയ്ക്ക് മെസ്സിയെ തടയാന്‍ ആകില്ലെന്നാണ്.

മെസ്സി ഈ ലോകത്തെ ഏറ്റവും മികച്ച താരമാണ് ഇപ്പോള്‍ ഗംഭീര ഫോമിലുമാണ്. ടീം മുഴുവനായി ശ്രമിച്ചാലെ മെസ്സിയെ തടയാന്‍ ആവുകയുള്ളൂ. ഈ സീസണില്‍ ഇതുവരെ 45 ഗോളുകള്‍ അടിച്ചു കൂട്ടിയിട്ടുള്ള മെസ്സി അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡിഫന്‍സിനെ തകര്‍ത്തിരുന്നു. താന്‍ ഒരു സ്‌ട്രൈക്കറിനെയും താന്‍ ഒറ്റയ്ക്ക് എന്ന രീതിയില്‍ അല്ല നേരിടാറ്. എപ്പോഴും ടീം മുഴുവനായിട്ടാണ് എതിരാളികളെ നേരിടാറ്. അതു തന്നെയാകും മെസ്സിയുടെ കാര്യത്തിലും എന്നും വാന്‍ ഡൈക് പറഞ്ഞു.

Top