വീണ്ടും മെസി മാജിക്; ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തു

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ ജയം സ്വന്തമാക്കി ബാഴ്‌സലോണ. ലിവര്‍പൂളിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ബാഴ്‌സ സുവാരസ് നേടിയ ഒരു ഗോളിന് മുന്നിട്ട് നിന്നു.

നിശബ്ദനായി തുടര്‍ന്ന മെസ്സിയുടെ വമ്പന്‍ തിരിച്ച് വരവായിരുന്നു രണ്ടാം പകുതിയില്‍ കണ്ടത്. എഴുപത്തിയഞ്ചാം മിനുറ്റില്‍ സുവാരസിന്റെ പോസ്റ്റില്‍ത്തട്ടി തിരിച്ചുവന്ന പന്ത് വലയിലേക്ക് തിരിച്ച് തന്റെ ആദ്യ ഗോള്‍ നേടിയ മെസി ഏഴ് മിനുറ്റുകള്‍ക്ക് ശേഷം വീണ്ടും തന്റെ അത്ഭുതം ആവര്‍ത്തിച്ചു. ഫ്രീകിക്കിലൂടെയായിരുന്നു രണ്ടാം ഗോള്‍. സൂപ്പര്‍ താരത്തിന്റെ അറുന്നൂറാം ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കൂടിയായിരുന്നു ഇത്.

Top