‘സ്വപ്നങ്ങളിലും കഠിനാധ്വാനത്തിലും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സി’; പ്രശംസയുമായി ഷാരൂഖ് ഖാൻ

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന വേൾഡ് കപ്പ് ജയിച്ച സന്തോഷത്തിലാണ് ലോക ജനത. മെസ്സിയെയും കൂട്ടരേയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അർജന്റീന ജയിച്ച സന്തോഷം പങ്കുവയ്ക്കുക ആണ്. ഇക്കൂട്ടത്തിൽ നടൻ ഷാരൂഖ് ഖാൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ ആയിരുന്നു ഖത്തറിലേത് എന്ന് ഷാരൂഖ് ഖാൻ കുറിക്കുന്നു. കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് ഷാരൂഖ് ഖാൻ നന്ദി അറിയിക്കുകയും ചെയ്യുന്നു.

“ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പണ്ട് ഒരു ചെറിയ ടിവിയിൽ അമ്മയ്‌ക്കൊപ്പം വേൾഡ് കപ്പ് കണ്ടത് ഞാൻ ഓർക്കുന്നു….ഇപ്പോൾ എന്റെ കുട്ടികൾക്കും അതേ ആവേശമാണ്!! ഒപ്പം കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി!!”, എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

 

Top