ബാഴ്സലോണയ്ക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം: ഖ്യാതി നേടി മെസ്സി

മഡ്രിഡ്:  സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇനി ലയണൽ മെസ്സിക്കു സ്വന്തം. ലാ ലിഗ ഫുട്ബോളിൽ റയൽ സോസിദാദിനെതിരായ മത്സരം 2 ഗോളുകൾ സഹിതമാണു മെസ്സി ആഘോഷിച്ചത്.

മെസ്സിക്കു പുറമേ യു.എസ് ഡിഫൻഡർ സെർജിനോ ഡസ്റ്റും ഡബിൾ നേടിയ കളിയിൽ അന്റോയ്ൻ ഗ്രീസ്മാൻ, ഉസ്മാൻ ഡെംബലെ എന്നിവരും ഗോൾ നേടി. സ്കോർ: സോസിദാദ് –1, ബാർസിലോന –6. ബാർസയുടെ ഇതിഹാസ താരമായിരുന്ന ചാവി ഹെർണാണ്ടസിനെ മറികടന്നാണ്, മുപ്പത്തിമൂന്നുകാരൻ മെസ്സി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമായത്. സോസിദാദിനെതിരെ മെസ്സിയുടെ 768–ാം മത്സരമായിരുന്നു.

Top