മെസ്സിയെ വെല്ലുവിളിച്ച റോണോയ്‌ക്കെതിരെ വിമര്‍ശനവുമായി മെസ്സി ആരാധകര്‍

മെസ്സിയെ ഇറ്റലിയിലേക്ക് വരാന്‍ ക്ഷണിച്ച റൊണാള്‍ഡോക്കെതിരെ വിമര്‍ശനവുമായി മെസ്സി ആരാധകര്‍. ഒരിക്കല്‍ റയലില്‍ കരിയര്‍ അവസാനിപ്പിക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു, പിന്നെ പറഞ്ഞു യുവന്റ്‌സില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം വിട്ടുപോകാന്‍ താത്പര്യം ഇല്ലെന്ന് പറഞ്ഞു, ഇപ്പോള്‍ പറയുന്നു റയല്‍ മാനേജ്‌മെന്റിനോടുണ്ടായ പ്രശ്‌നം കൊണ്ട് മാത്രം ക്ലബ് വിട്ടതാണെന്ന്. എന്നിട്ട് ഇപ്പോള്‍ മെസ്സിയെ വെല്ലുവിളിക്കുന്നുവോ എന്നാണ് റൊണാള്‍ഡോയോട് ആരാധകരുടെ ചോദ്യം.

‘മെസ്സി എന്നെപ്പോലെ വെല്ലുവിളികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഇറ്റലിയിലേക്ക് മെസ്സി വരണം എന്നാണ് ആഗ്രഹം. എന്നാല്‍ സ്‌പെയ്‌നില്‍ മെസ്സി സന്തുഷ്ടവാനാണ് എങ്കില്‍ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. സ്‌പെയ്‌നിന് പുറത്ത് ലീഗ് കടക്കാന്‍ മെസ്സി തയ്യാറാകണം’ എന്ന ധ്വനിയില്‍ ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോടാണ് മെസ്സി ഫാന്‍സിന്റെ രൂക്ഷ പ്രതികരണം.

ഒരു ഇറ്റാലിയന്‍ മാധ്യമം നടത്തിയ ഇന്റെര്‍വ്യൂനിടെയായിരുന്നു റൊണാള്‍ഡോ മെസ്സിയെ വെല്ലുവിളിച്ചത്. മെസിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ക്രിസ്റ്റിയാനോയുടെ മറുപടി. മെസിക്കായിരിക്കും എന്നെ മിസ് ചെയ്യുക. ഞാന്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ കളിച്ചു. എന്നാല്‍ മെസ്സി സ്‌പെയിനില്‍ തന്നെയാണ് എന്നും ക്രിസ്റ്റ്യാനോ പറയുന്നു.

Top