മെസ്സി ബാഴ്‌സയില്‍ തുടരും

ക്യാംപ് നൗ: അര്‍ജന്റീനന്‍ സൂപ്പര്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി ബാഴ്‌സയില്‍ ത്‌ന്നെ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷം കൂടി തുടരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്‌സാ മാനേജ്‌മെന്റ് മുന്നോട്ട് വച്ച കരാറില്‍ മെസ്സി ഉടന്‍ ഒപ്പുവയ്ക്കും. മെസ്സിയുടെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ഉറ്റ സുഹൃത്ത് സെര്‍ജിയോ അഗ്വേറയടക്കം പുതിയ നിരവധി താരങ്ങളെയാണ് ബാഴ്‌സ ഈ സീസണില്‍ സൈന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

രണ്ടു വര്‍ഷത്തിനു ശേഷം 2023 ല്‍ മെസി ബാഴ്‌സ വിടുമെന്നും അമേരിക്കയിലെ എംഎല്‍എസ്സിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഈ ജൂണ്‍ മാസത്തോടെ മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍ അവസാനിക്കും. കഴിഞ്ഞ സീസണിനൊടുവില്‍ മെസി ബാഴ്‌സ വിടാന്‍ വാശിപിടിച്ചത് വിവാദമായിരുന്നു. കരാര്‍ അന്ന് നിലനില്‍ക്കുന്നതിനാല്‍ വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബാഴ്‌സ താരത്തെ പിടിച്ചുനിറുത്തിയിരുന്നത്.

Top