ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നേരെ ‘മെസ്സി’ വിളികള്‍ തുടരുന്നു

ജിദ്ദ: സൗദി ഫുട്ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നേരെ ‘മെസ്സി’ വിളികള്‍ തുടരുന്നു. അല്‍ അഹ്ലിക്കെതിരായ മത്സരത്തിലും എതിര്‍ ക്ലബ്ബിന്റെ ആരാധകര്‍ ‘മെസ്സി മെസ്സി’ വിളികളുമായി റൊണാള്‍ഡോയെ പ്രകോപിപ്പിച്ചു. ഇത്തവണ ക്ഷുഭിതനായി പന്ത് തട്ടിയകറ്റുകയാണ് താരം ചെയ്തത്.

അല്‍ അഹ്ലിക്കെതിരെ നടന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ അല്‍ നസര്‍ വിജയം സ്വന്തമാക്കിയിരുന്നു. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ അല്‍ നസറിനെ വിജയത്തിലെത്തിച്ചത്. അല്‍ നസറില്‍ റൊണാള്‍ഡോയുടെ 50-ാം ഗോളാണിത്.

ഇതിനു മുന്‍പും മെസ്സിയുടെ പേര് പറഞ്ഞ് കരഘോഷം മുഴക്കിയ ആരാധകര്‍ക്കെതിരെ റൊണാള്‍ഡോ രൂക്ഷമായി പ്രതികരിച്ചിരുന്നു. ആരാധകര്‍ക്കെതിരായ താരത്തിന്റെ പ്രതികരണം അതിര് കടന്നതോടെ സൗദി ഫുട്ബോള്‍ താരത്തിനെതിരെ നടപടി എടുക്കുകയും ചെയ്തു. ഒരു മത്സരത്തിലെ വിലക്കിന് പിന്നാലെ കളത്തിലിറങ്ങിയിട്ടും പോര്‍ച്ചുഗീസ് ഇതിഹാസം മെസ്സി ആരാധകരുടെ വെല്ലുവിളി നേരിടുകയാണ്.

Top