മെസ്സിയെ ഇറ്റലിയിലേക്ക് ക്ഷണിച്ച് റോണോ; കാരണം ഇതാണ്

റോം: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ സ്പാനിഷ് ലീഗില്‍ നിരന്തരം ഇരുവരും ഏറ്റുമുട്ടിയിരുന്നു.

റൊണാള്‍ഡോ റയല്‍ മാഡ്രിഡ് താരവും മെസ്സി റയലിന്റെ ബദ്ധവൈരികളായ ബാഴ്‌സലോണയുടെ താരവുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇറ്റാലിയന്‍ ലീഗായ സീരി എയിലേക്ക് റൊണാള്‍ഡോ കൂടുമാറി. നിലവില്‍ യുവന്റസിന്റെ താരമാണ് റൊണാള്‍ഡോ.

ഇപ്പോള്‍ ഇതാ മെസ്സിയെക്കുറിച്ചുള്ള ഒരു ആഗ്രഹം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. റൊണാള്‍ഡോ ഇറ്റാലിയന്‍ പത്രമായ ഗസറ്റ ഡെല്ലോ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റോണോ തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

മെസ്സിയെ മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ഇറ്റലിയിലും തന്റെ എതിരാളിയായി മെസ്സിയെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും റൊണാള്‍ഡോ പറഞ്ഞു.

Top