മെസിയുടെ അഭാവത്തില്‍ ബാഴ്സയ്ക്ക് സമനിലപ്പൂട്ട്

ലാലിഗ മത്സരത്തില്‍ ഹ്യൂവസ്‌ക ശക്തരായ ബാഴ്സലോണയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. മെസിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്സലോണയ്ക്ക് അവസരങ്ങള്‍ വീണ് കിട്ടിയെങ്കിലും മുതലാക്കാനായില്ല. മെസിക്കൊപ്പം ലൂയിസ് സുവാരസ്, ആല്‍ബ തുടങ്ങിയ പ്രധാന താരങ്ങളില്ലാത്തതും ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരമുള്ളതിനാലാണ് ഇവര്‍ക്ക് വിശ്രമം നല്‍കിയത്. യുവതാരങ്ങളായ കാര്‍ലസ് അലേന, റിക്കി പുയിഗ് എന്നിവര്‍ക്ക് അവസരം നല്‍കി. മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 2-0ത്തിന് സെല്‍റ്റ വിഗോയെ വീഴ്ത്തി. സെവിയ്യ 3-2ന് റിയല്‍ ബെറ്റിസിനെയും തോല്പിച്ചു.

Top