മെസ്സി കളിച്ചില്ലെങ്കിൽ അർജന്റീന വിശദീകരണം നൽകേണ്ടിവരും; മുന്നറിയിപ്പുമായി മൊറോക്കോ

മെസ്സി അർജന്റീന-മൊറോക്കോ മത്സരത്തിൽ കളിക്കില്ല എന്ന വാർത്ത പുറത്തു വന്നതോടെ സംഭവത്തിൽ പ്രതിഷേധവുമായി മൊറോക്കോ ഫുട്‌ബോൾ അസോസിയേഷൻ. അടുത്തിടെ വെനിസ്വേലയ്ക്ക് എതിരെ നടന്ന മത്സരത്തിൽ മെസി പരിക്കേറ്റ് കളം വിട്ടിരുന്നു.

മെസ്സിക്ക് വേദന അനുഭവപ്പെട്ടു എന്നാണ് അർജന്റീന അറിയിച്ചത്. എന്നാൽ പരിക്ക് എന്നത് മെസ്സിക്ക് വിശ്രമം നൽകാൻ ഉള്ള ഒരു കാരണം മാത്രമാണ് എന്നാണ് മൊറോക്കോ പറയുന്നത്. മെസ്സിയുടെ അഭാവത്തെ കുറിച്ച് വിശദമായ വിവരം നൽകണം എന്നാണ് മൊറോക്കോ ആവശ്യപ്പെട്ടിരിക്കുന്നത്.

കരാർ പ്രകാരം തങ്ങൾക്ക് എതിരെ മികച്ച ടീമിനെ അണി നിരത്തും എന്ന് അർജന്റീന വാക്ക് തന്നതാണ്. അതിൽ നിന്ന് മാറ്റമുണ്ടായാൽ നടപടി ഉണ്ടാകും എന്ന് മൊറോക്കോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top