ഈ വിജയം ആത്മവിശ്വാസം നല്‍കുന്നു;ഇനി കാണുന്നത് പുതിയ അര്‍ജന്റീനയെ…

കോപ അമേരിക്കയില്‍ ക്വാര്‍ട്ടറിലേക്ക് കടന്നതോടെ ടീമിന്റെയും തന്റെയും ആത്മവിശ്വാസം വര്‍ധിച്ചതായി അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി. ഇന്നലെ നടന്ന മത്സരത്തില്‍ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് കടന്നത്. ഈ വിജയം മികച്ച ആത്മവിശ്വാസമാണ് നല്‍കിയത്. ഇനി കാണുന്നത് പുതിയ അര്‍ജന്റീനയെ ആയിരിക്കും. മെസ്സി പറഞ്ഞു.

അര്‍ജന്റീനയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കടുത്ത നിരാശയിലും സമ്മര്‍ദ്ദത്തിലുമായിരുന്നു ടീം. കോര്‍ട്ടറിലേയ്ക്ക് കടന്നത് ഒരു പുതിയ തുടക്കത്തിന് സൂചനയാണെന്ന് താരം പറഞ്ഞു. ഖത്തറിനെതിരെയുള്ള മത്സരം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കോപ അമേരിക്ക കിരീടം നേടാന്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കുമെന്നും മെസ്സി പറഞ്ഞു.

Top