മക്കളെ സാക്ഷിയാക്കി മെസ്സി- അന്റോനെല്ലോ സ്വപ്ന സാഫല്യം

ബ്യൂണസ് ഐറിസ്: ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയും ബാല്യകാല സുഹൃത്ത് അന്റോനെല്ലോ റോക്കോസോയും മക്കളെ സാക്ഷിയാക്കി വിവാഹിതരായി.

പ്രാദേശിക സമയപ്രകാരം വൈകിട്ട് ഏഴിന് റൊസാരിയോയിലെ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

260 ഓളം വിഐപി അതിഥികള്‍ എത്തുന്നതിനാല്‍ കനത്ത സുക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബാര്‍സലോണയുടെ താരങ്ങളെല്ലാം തന്നെ മെസ്സി-അന്റോനെല്ലോ വിവാഹത്തിന് മാറ്റുകൂട്ടി.

നൂറ്റി അന്‍പതോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമുണ്ടെങ്കിലും അതിഥികളുടെ അടുത്തേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു.

മെസ്സിയുടെ സുരക്ഷാ ചുമതല നിര്‍വ്വഹിച്ചിരുന്ന ഇസ്രയേലി സ്വകാര്യ സംഘത്തിനു തന്നെയായിരുന്നു പരിപാടിയുടെയും ചുമതല.

Top