മെസിയും റൊണാൾഡോയും നേർക്കുനേർ; ചാമ്പ്യൻസ് ലീഗ്‌ പ്രീക്വാർട്ടറിൽ തീപാറും

വർഷത്തെ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങളിൽ തീപാറും. ലയണൽ മെസിയുടെ പിഎസ്ജിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ. ഗ്രൂപ്പ് ഘട്ടത്തിൽ എ ഗ്രൂപ്പിൽ നിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പിഎസ്ജി പ്രീക്വാർട്ടറിൽ എത്തിയതെങ്കിൽ ഗ്രൂപ്പ് എഫിൽ 11 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് യുണൈറ്റഡ് എത്തിയത്.

ഫെബ്രുവരി 15 നാണ് ഇരുടീമുകളുടെയും ആദ്യമത്സരം. മാർച്ച് 8 ന് രണ്ടാംപാദ മത്സരവും നടക്കും. കഴിഞ്ഞ സീസണിൽ ഇരുവരും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ മെസി ബാർസലോണയിലും ക്രിസ്റ്റ്യാനോ യുവന്റസിലുമായിരുന്നു.

പ്രീക്വാർട്ടറിലെ മത്സരക്രമം ഇങ്ങനെ

ബെൻഫിക്ക- റയൽ മാഡ്രിഡ്
വില്ലാറിയൽ – മാൻ സിറ്റി
അത്‌ലറ്റിക്കോ മാഡ്രിഡ് -ബയേൺ മ്യൂണിച്ച്
സാൽസ്ബർഗ് – ലിവർപൂൾ
ഇന്റർ- അജാക്സ്
സ്പോർട്ടിംഗ്- യുവന്റസ്
ചെൽസി-ലിലി
പി എസ് ജി- മാഞ്ചസ്റ്റർ യുണൈറ്റഡ്

Top