മെസഞ്ചര്‍ കിഡ്‌സ് ആപ്പ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ കിഡ്‌സ് സേവനം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുട്ടികളില്‍ സോഷ്യല്‍ മീഡിയാ ആസക്തിയുണ്ടാക്കുകയും മാനസികമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തുവെന്നാരോപിച്ച് 21000 ആരോഗ്യപ്രവര്‍ത്തകരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കാമ്പയിന്‍ ഫോര്‍ ഫ്രീ ചൈല്‍ഡ്ഹൂഡ്, മോംസ് റൈസിങ് എന്നീ സംഘങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പരാതിയിലും കത്തിലും ഒപ്പിട്ട 21,000 പേരില്‍ അധ്യാപകര്‍, ആരോഗ്യ വിദഗ്ദ്ധര്‍, മാതാപിതാക്കള്‍, പരിപാലകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

അമിതമായ സോഷ്യല്‍ മീഡിയാ ഉപയോഗം കൗമാരക്കാരേയും യുവാക്കളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വ്യക്തിജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കുട്ടികള്‍ക്ക് കഴിവില്ലാതാകുന്നു. അവരില്‍ സോഷ്യല്‍ മീഡിയയോട്‌ ആസക്തിയുണ്ടാവുന്നു. ഭൗതിക ലോകത്തേയും ആരോഗ്യകരമായ പരസ്പര ബന്ധങ്ങളും അനുഭവിച്ചറിയാന്‍ കുട്ടികള്‍ക്ക് സമയവും സ്ഥലവും ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Top