പുതിയ രൂപമാറ്റത്തോടെ മേസജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം

മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ പുതിയ രൂപകല്‍പനയിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനും ഉള്‍പ്പെടെ പുതിയ അപ്‌ഡേറ്റുകള്‍ എത്തി.

ടെലിഗ്രാമിന്റെ പുതിയ അപ്‌ഡേറ്റുകളില്‍ ആപ്പ് ഐക്കണിലും അകത്തെ മെനു ഓപ്ഷനുകളിലും മാറ്റം വന്നിട്ടുണ്ട്.

ചാറ്റ് ഇടത്തോട്ട് സൈ്വപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്കും ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍ അത് വീണ്ടും പുറത്തേക്ക് വരും. നമ്മള്‍ മ്യൂട്ട് ചെയ്തിരിക്കുന്ന സന്ദേശം ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരും.

ചാറ്റുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഒന്നിലധികം ചാറ്റുകള്‍ സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് പിന്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.

ടെലിഗ്രാമിന്റെ ഐഓഎസ് പതിപ്പില്‍ നേരത്തെ നാല് ആല്‍ഫാ ന്യൂമറിക് കോഡാണ് ഉപയോഗിച്ചിരുന്നത്. ഇനി ആറ് ഡിജിറ്റുള്ള കോഡ് ഇനി ഇതില്‍ ഉപയോഗിക്കാം.

Top