സമൂഹമാധ്യമത്തിലൂടെ നവകേരള സദസിനെതിരെ സന്ദേശം; വനംവകുപ്പ് ഉദ്യോസ്ഥന് സസ്‌പെന്‍ഷന്‍

ഇടുക്കി: സമൂഹമാധ്യമത്തിലൂടെ നവകേരള സദസ്സിനെതിരെ സന്ദേശം അയച്ച വനംവകുപ്പ് ഉദ്യോസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി തേക്കടി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പിഎം സക്കീര്‍ ഹുസൈനെതിരെയാണ് നടപടി. സര്‍വീസ് ചട്ടംലംഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. ഫ്ളെയിംസ് ഓഫ് ഫോറസ്റ്റ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നവകേരള സദസിനെതിരെ പോസ്റ്റിട്ടത്.

പോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പിന് പുറത്തേക്ക് പ്രചരിച്ചതടെയാണ് നടപടി. സംഭവത്തില്‍ വനംവകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സസ്പെന്‍ഷന്‍ തുടരും.

Top