mesi -footballer

കൈറോ: ഈജിപ്തില്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനൊടുവില്‍ ലേലം ചെയ്യാന്‍ ഷൂ ഊരി നല്‍കി സൂപ്പര്‍ താരം ലയണല്‍ മെസ്സി പുലിവാലു പിടിച്ചു. ലോകത്തെവിടെയും ദശലക്ഷങ്ങള്‍ ലഭിക്കുമെങ്കിലും, ലഭിക്കുന്ന തുക പാവങ്ങള്‍ക്ക് സഹായമാകുമെങ്കിലും ഷൂ കൈമാറുന്നത് തങ്ങളുടെ സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് രംഗത്തത്തെിയത് പാര്‍ലമെന്റംഗം സയ്ദ് ഹസാസിനാണ്.

ചാനല്‍ പരിപാടിയില്‍ മെസ്സിയുടെ ഷൂദാനത്തെ പരിഹസിച്ച് തേഞ്ഞുപഴകിയ തന്റെ ചെരിപ്പുമായാണ് ഹസാസിന്‍ പ്രേക്ഷകര്‍ക്കു മുന്നിലത്തെിയത്. ഈജിപ്ത് ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്റ് അസ്മി മുജാഹിദും ഹസാസിന് പിന്തുണയുമായി എത്തി. മെസ്സി ജൂതനാണെന്നും ഈജിപ്തിലെ പാവങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഔദാര്യം വേണ്ടെന്നും വരെ അസ്മി പറഞ്ഞുവെച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ മെസ്സിയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകളുമായി നിറഞ്ഞാടി. കത്തോലിക്ക കുടുംബത്തില്‍ ജനിച്ച മെസ്സിയുടെ മതപാരമ്പര്യംപോലും മറന്നായിരുന്നു പ്രതികരണം.

എം.ബി.സി മിസ്ര്! എന്ന ചാനലിനാണ് മെസ്സി അഭിമുഖം അനുവദിച്ചത്. അഭിമുഖം അവസാനിച്ചപ്പോള്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക പാവങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നു പറഞ്ഞ് അരികില്‍ തൂക്കിയിട്ട ഷൂ മെസ്സി മാധ്യമപ്രവര്‍ത്തകക്കു കൈമാറുകയായിരുന്നൂ. ഇതിനു നന്ദി പറഞ്ഞാണ് അഭിമുഖം അവസാനിപ്പിക്കുന്നത്. ശനിയാഴ്ച പരിപാടി സംപ്രേഷണം ചെയ്തതോടെ വിഷയം ചിലര്‍ ഏറ്റെടുക്കുകയായിരുന്നു. ബാഴ്‌സ താരത്തെ അനുകൂലിച്ചും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരന് പേനയെന്ന പോലെ വിലപ്പെട്ടതാണ് ഫുട്ബാളര്‍ക്ക് ഷൂവെന്ന് ഈജിപ്ത് ഫുട്ബാളര്‍ മിദോ പറഞ്ഞു

Top