mesentery new organ in the human body-science-anatomy

ലണ്ടന്‍: മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ പുതിയ അവയവം ഐറിഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

‘മെസെന്ററി’ എന്നറിയപ്പെടുന്ന ഈ അവയവം, ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇതൊരു ഒറ്റ അവയവമാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.

മെസെന്റെറിയുടെ ധര്‍മമെന്തെന്ന് വ്യക്തമായിട്ടില്ല. മെസെന്ററിയുടെ കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ജെ. കാല്‍വിന്‍ കോഫി പറഞ്ഞു.

ഇദ്ദേഹമാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്നത് മെസെന്ററി അവയവമാണെന്ന് ആദ്യം കണ്ടെത്തിയത്.

Top