‘മേര്‍സല്‍’ തകര്‍ക്കും… വിജയ് എത്തുന്നത് മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍

vijay

വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ആറ്റ്‌ലി ചിത്രം ‘മേര്‍സല്‍’ ദീപാവലിക്ക് ആഗോള വ്യാപകമായി റിലീസിനെത്തും. മൂന്നു വേഷങ്ങളില്‍ വിജയ് എത്തുന്നു എന്ന പ്രത്യേകത കൂടി മേര്‍സലിനുണ്ട്.

വിജയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചതിനൊപ്പം രണ്ട് കഥാപാത്രങ്ങളുടെ ചിത്രങ്ങളും
പുറത്തുവിട്ടിരുന്നു.

തെലുങ്കിലും റിലീസിനെത്തുന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 30 കോടി രൂപയ്ക്കാണ് സി ടിവി സ്വന്തമാക്കിയിരിക്കുന്നത്.

കെവി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

അദിരിന്ദി എന്നാണ് തെലുങ്കില്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

നടനും സംവിധായകനുമായ എസ്‌ജെ സൂര്യയാണ് വില്ലനായി വേഷമിടുന്നത്. സത്യരാജ്, വടിവേലു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Top