വിജയ് നായകനായി എത്തുന്ന ‘മെര്‍സലിന്റെ’ പുതിയ പോസ്റ്റര്‍ എത്തി

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മെര്‍സല്‍.

തെരിക്ക് ശേഷം വിജയ്‍യെ നായകനാക്കി ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

വിജയ് മൂന്ന് കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്.

22406016_1458992380820505_3588193678728522673_n

സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം.

എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍.

ശ്രീ തെനന്‍‌ഡല്‍ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബറില്‍ തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങും.

Top