വിജയ്‌യുടെ മെര്‍സലിനെ ഏറ്റെടുത്ത് ചൈന; ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും . . .

ളപതി വിജയ് പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം മെര്‍സലിന്റെ കളികള്‍ ഇനി ചൈനയില്‍. 2017ലാണ് അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ ചൈനയിലും ചിത്രം റിലീസിനെത്തുകയാണ്. 2019ലാകും ചിത്രം ചൈനയില്‍ എത്തുക. സിനിമയുടെ ഡബ്ബിങ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. സിനിമാ നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ചിത്രമാണ് മെര്‍സല്‍. എച്ച്.ജി.സി എന്റര്‍ടെയ്ന്റ്‌മെന്റ് ആണ് ചൈനയില്‍ മെര്‍സലിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിച്ചത്. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദാണ്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍.

vijay 3

സല്‍മാന്‍ ഖാന്റെ ബജ്‌രംഗി ബെയ്ജാന്‍, സുല്‍ത്താന്‍ ആമിര്‍ ഖാന്റെ ദംഗല്‍ എന്നീ ചിത്രങ്ങളും ചൈനയില്‍ റിലീസ് ചെയ്തിട്ടുണ്ട്. ധൂം 3, ദ മെക്കാനിക്, ഹെല്‍ബോയ് 3 എന്നീ ചിത്രങ്ങളുടെ വിതരണം ഏറ്റെടുത്തതും എച്ച്.ജി.സി എന്റര്‍ടെയ്ന്‍മെന്റാണ്.

മെര്‍സലില്‍ ജി.എസ്.ടിക്ക് എതിരായ വിമര്‍ശനത്തിനെതിരെ തമിഴകത്തെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് കാരണമായിരുന്നു. വിവാദ ഭാഗം കട്ട് ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. നായകനെതിരെ പോലും വ്യക്തിപരമായ അധിക്ഷേപം ഉണ്ടായി. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിജയ് ആരാധകരും തമിഴ് സിനിമാലോകവും ഒറ്റക്കെട്ടായി രംഗത്ത് വന്നത് പലയിടത്തും സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം അഞ്ച് ദിവസങ്ങള്‍ കൊണ്ട് നേടിയത് 150 കോടിയുടെ കളക്ഷനാണ്.

mersal

അതേസമയം, മെര്‍സലിന് രണ്ട് ഇന്റര്‍നാഷണല്‍ നോമിനേഷനുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡ്‌സ് 2018 ലേക്കാണ് മികച്ച നടനായും മികച്ച അന്താരാഷ്ട്ര നടനായും വിജയ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ജോണ്‍ ബൊയേഗ, ജാമിയ ലോമസ്, ക്രിസ് അടോഹ്, ഡേവിഡ് ടെനന്റ്, ജാക്ക് പാരി ജൊനസ്, ഡാനിയല്‍ കാലൂയ, സാക് മോറിസ് എന്നിവരോടാണ് ഇനി ദളപതിയുടെ മത്സരം.

Top