വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രം മെര്‍സല്‍ ചൈനയില്‍ റിലീസിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രം അടുത്ത വര്‍ഷം ഡിസംബര്‍ 6ന് റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 1000 സ്‌ക്രീനുകളിലാകും മെര്‍സല്‍ റിലീസ് ചെയ്യുന്നത്. ചൈനയില്‍ റിലീസിനെത്തുന്ന ആദ്യ ചിത്രമാകും മെര്‍സല്‍. ഫിലിം ഫെസ്റ്റുകളിലെല്ലാം മെര്‍സല്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എച്ച്.ജി.സി എന്റര്‍ടെയ്ന്റ്‌മെന്റ് ആണ് ചൈനയില്‍ മെര്‍സലിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിച്ചത്. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദാണ്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍.
മെര്‍സലില്‍ ജി.എസ്.ടിക്ക് എതിരായ വിമര്‍ശനത്തിനെതിരെ തമിഴകത്തെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നത് വലിയ വിവാദത്തിന് കാരണമായിരുന്നു. വിവാദ ഭാഗം കട്ട് ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. നായകനെതിരെ പോലും വ്യക്തിപരമായ അധിക്ഷേപം ഉണ്ടായി. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിജയ് ആരാധകരും തമിഴ് സിനിമാലോകവും ഒറ്റക്കെട്ടായി രംഗത്ത് വന്നത് പലയിടത്തും സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം അഞ്ച് ദിവസങ്ങള്‍ കൊണ്ട് നേടിയത് 150 കോടിയുടെ കളക്ഷനാണ്.