യു.എ.ഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു: ലോകാരോഗ്യ സംഘടന

അബുദാബി: യു.എ.ഇയില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാ വൈറസ് (മെര്‍സ്) വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനാണ് യുവാവിനെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആഗോള ആരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം ആദ്യമായാണ് യു.എ.ഇയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും അവരില്‍ രോഗബാധ കണ്ടെത്തിയില്ല. രോഗപ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ശക്തമാക്കിയിട്ടുുമുണ്ട്. കൃഷിയിടങ്ങള്‍, വിപണികള്‍ തുടങ്ങി മൃഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് മെര്‍സ് വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളില്‍ ന്യുമോണിയ ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

മൃഗങ്ങളെ സ്പര്‍ശിച്ചതിനുശേഷം കൈകള്‍ വൃത്തിയായി കഴുകുക.കൈകള്‍ വൃത്തിയാക്കാതെ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കാതിരിക്കുക.രോഗബാധയുള്ള മൃഗങ്ങളുമായി ഇടപഴകാതിരിക്കുക.തൊഴില്‍പരമായി മൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്നവര്‍ സുരക്ഷാ ഗൗണുകളും ഗ്ലൗസുകളും ധരിക്കുക.

Top