എട്ടുവയസ്സുകാരന് 23കാരിയോട് തോന്നുന്ന പ്രണയം ; മേരി നിമ്മോ ട്രെയിലര്‍ പുറത്തിറങ്ങി

രാഹുല്‍ ശങ്ക്‌ല്യ സംവിധാനം ചെയ്യുന്ന മേരി നിമ്മോ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എട്ടുവയസ്സുകാരന് തന്റെ കൂട്ടുകാരിയായ 23കാരിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുകികിയിരിക്കുന്നത്.

അഞ്ജലി പട്ടിലും കരണ്‍ ദവേമുമാണ് പ്രധാനകഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രം ആനന്ദ് എല്‍ റായി നിര്‍മിക്കുന്നു. ആര്യന്‍ മിശ്ര, അമര്‍ സിങ് പരിഹര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ക്രിസ്മ സോളോ ,മങ്കേഷ് ധക്‌ഡെ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇറോസ് നൗവിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഏപ്രില്‍ 27ന് ചിത്രം റിലീസ് ചെയ്യും.

Top