‘മേരി ആവാസ് സുനോ’; ജയസൂര്യ- മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

യസൂര്യയും മഞ്ജു വാര്യര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റര്‍ പേജാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ശിവദയാണ് മറ്റൊരു നായിക.

ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ്. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ . വെള്ളം ഒരു മാസമായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുകയാണ്. ഡി ഒ പി നൗഷാദ് ഷെരീഫ്. എഡിറ്റര്‍ ബിജിത് ബാല,

സംഗീതം എം.ജയചന്ദ്രന്‍, വരികള്‍ ബി.കെ. ഹരി നാരായണന്‍, സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പനംകോട്. ആര്‍ട്ട് – ത്യാഗു തവന്നൂര്‍.

 

Top