മത്സ്യതൊഴിലാളികളെ കടലില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലിലേക്ക് അയക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് ഫിഷറിസ് വകുപ്പ് മന്ത്രി. കടല്‍ക്ഷോഭം ഉള്ളപ്പോള്‍ മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുന്ന ബോട്ടുടമകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചിരിക്കുന്നത്.

കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കുന്നതാണ് പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും കോസ്റ്റല്‍ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെറ്റിന്റെയും കണ്ണുവെട്ടിച്ചാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു കടലില്‍ പോകുന്നത്. ലൈഫ് ജാക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഇതും ഉപയോഗിക്കാറി
ല്ലെന്നും മന്ത്രി പറഞ്ഞു.

Top