ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിനു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മന്ത്രി മേഴ്സി കുട്ടിയമ്മ

mercykutty amma

തിരുവനന്തപുരം : സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യ ബന്ധനത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കനാണ് തീരുമാനമെന്നും അടുത്ത മാസം മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ ഫിഷറീസ് വകുപ്പ് നടപടികളാരംഭിച്ചുവെന്നും മന്ത്രി മേഴ്സി കുട്ടിയമ്മ പറഞ്ഞു.

അഷ്ടമുടി ,വേമ്പനാട് കായലുകളിലെ പ്രത്യേക മേഖലകളാണ് ആദ്യഘട്ടത്തില്‍ മത്സ്യബന്ധനത്തിനു നിയന്ത്രണമേര്‍പ്പെടുത്തുക. നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ മത്സൃത്തൊഴിലാളികളുടെ സംഘടനകളുമായി മന്ത്രി ഈ മാസം 27 നു ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

Top