മത്സ്യബന്ധന വിവാദം; ചെന്നിത്തല പണി അവസാനിപ്പിക്കണമെന്ന് മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മത്സ്യബന്ധന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇ എം സി സി യുടെ വിശ്വാസ്യത സംബന്ധിച്ച ഫയലും കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് അടങ്ങിയ ഫയലും ആണ് തനിക്കു മുന്നിലെത്തിയതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഈ ഫയലുകള്‍ പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ്. കമ്പനിക്ക് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

ഇ എം സി സി കമ്പനി പ്രതിനിധികളെ അമേരിക്കയില്‍ കണ്ടിട്ടില്ല. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് ഈ പണി അവസാനിപ്പിക്കണം. ആഴക്കടല്‍ മത്സ്യബന്ധന വിവാദം തീരമേഖലയില്‍ സ്വാധീനം ഉണ്ടാക്കില്ല. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ തീരവാസികള്‍ക്ക് നേരനുഭവമുണ്ട്. പ്രശാന്ത് ഐഎഎസിനെതിരെ നടപടി എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. അന്വേഷണം കഴിയട്ടെ. താന്‍ വീണ്ടും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

 

Top