Mercykkuttiymma against satheesan

mercykutty amma

തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതി ആരോപണത്തില്‍ കോണ്‍ഗ്രസ്സ് എംഎല്‍എ വി.ഡി സതീശനെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്.
വിഡി സതീശന്റെ അഴിമതിയാരോപണം ലോബികള്‍ക്ക് വേണ്ടിയാണ്. മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്ന സതീശന്‍ മാപ്പു പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതി നടന്നുവെന്ന് നിയസഭയില്‍ വി.ഡി സതീശന്റെ ആരോപിച്ചിരുന്നു.

6.87 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. കൂടാതെ രണ്ട് ടെണ്ടര്‍ വഴി കാപക്‌സ് രണ്ടായിരം മെട്രിക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തിരുന്നു. ഇതുവഴി 3.47 കോടി രൂപയുടെയും അഴിമതി നടന്നു. മൊത്തത്തില്‍ 10.34 കോടി രൂപയുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നതെന്നും വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നത്. ഒരു ഉളുപ്പും ഇല്ലാതെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

Top