ഓഖി ദുരന്തം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകള്‍ തമ്മില്‍ വെെരുദ്ധ്യമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തൊടുപുഴ: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകള്‍ തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.

പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് ഡിസംബര്‍ വരെയുള്ള കണക്കുകളാണ്. അതിന് ശേഷം നിരവധി പേര്‍ തിരിച്ചെത്തിയെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധ പിടിച്ചു പറ്റാന്‍ വിവാദങ്ങളുണ്ടാക്കുന്നതു നിര്‍ഭാഗ്യകരമാണ്. ദുരന്തങ്ങളെ ഇങ്ങനെ ആഘോഷിക്കുന്നതു ശരിയല്ലന്നും അവര്‍ പറഞ്ഞു.

കേന്ദ്ര സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ കണ്ടിട്ടുണ്ട്. സംഘത്തെ താന്‍ പ്രത്യേകമായി കാണേണ്ടതില്ലന്നും, ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top