ഭയപ്പെടുത്തുന്ന നിശബ്ദത; പ്രഭുദേവയുടെ ‘മെര്‍ക്കുറി’യുടെ ടീസര്‍ പുറത്തിറങ്ങി

mercury

പ്രഭുദേവയെ കേന്ദ്ര കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മെര്‍ക്കുറിയുടെ ടീസര്‍ പുറത്തിറങ്ങി. പേടിപ്പെടുത്തുന്ന രംഗങ്ങളും മ്യൂസിക്കുമാണ് ടീസറിന്റെ പ്രത്യേകത. ട്വിറ്ററിലൂടെ ധനുഷാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. സൈലന്റ് ത്രില്ലര്‍ എന്നാണ് ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും സംഭാഷണമില്ലാതെ ഒരുക്കിയിരിക്കുന്ന സൈലന്റ് ഹൊറര്‍ ത്രില്ലറാണ് മെര്‍ക്കുറി. പ്രഭുദേവയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട ഗ്രാമത്തിലെത്തുന്ന യുവാക്കള്‍ക്കുണ്ടാകുന്ന അനുഭവമാണ് ചിത്രം പറയുന്നത്. ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രത്തില്‍ പ്രഭുദേവ എത്തുന്നത്.

തമിഴ് സിനിമയില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് കാര്‍ത്തിക് എന്ന് മെര്‍ക്കുറിയുടെ ടീസര്‍ അടിവരയിടുന്നു. രമ്യാ നമ്പീശന്‍, ഇന്ദുജ, ദീപക് പരമേഷ്, ശശാങ്ക് പുരുഷോത്തമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പെന്‍ സ്റ്റുഡിയോസും സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ പതിമൂന്നിനാണ് തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്.

Top