മേബാക്ക് GLS 600 എസ്‌യുവിയുടെ ആദ്യബാച്ച് വിറ്റഴിച്ച് മെർസിഡീസ്

മേബാക്ക് GLS 600 അത്യാഢംബര എസ്‌യുവിയുടെ ആദ്യബാച്ച് പൂർണമായും വിറ്റഴിച്ച് ജർമൻ പ്രീമിയം വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. പുറത്തിറക്കി ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യക്കായി അനുവദിച്ച 50 ഓളം യൂണിറ്റുകളും കമ്പനി വിറ്റുതീർത്തത്.

ഫ്രിഡ്ജ് മുതൽ 3D സറൗണ്ട് സിസ്റ്റം വരെ വാഹനത്തിൽ അവതരിപ്പിച്ചതോടെ അവതരണത്തിനു മുമ്പ് തന്നെ എസ്‌യുവി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ മേബാക്ക് GLS 600 4 മാറ്റിക്കിന്റെ രണ്ടാം ബാച്ച് 2022 ആദ്യപാദത്തിൽ ഉപഭോക്താക്കൾക്ക് കൈമാറുമെന്നും മെർസിഡീസ് ബെൻസ് വ്യക്തമാക്കിയിട്ടുണ്ട്.

S-ക്ലാസ് മേബാക്കിന് ശേഷം മെയ്‌ബാക്ക് ശ്രേണിയിൽ വരുന്ന രണ്ടാമത്തെ ഓഫറാണ് ജിഎൽഎസ് GLS 600 4 മാറ്റിക്. ഇന്ത്യയിൽ ആദ്യമായി വിൽക്കുന്ന മെയ്ബാക്ക് എസ്‌യുവി കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്.

 

Top