മെഴ്‌സിഡസ്‌ബെന്‍സ് കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 41 ശതമാനം വളര്‍ച്ച

വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ മെഴ്‌സിഡസ്‌ബെന്‍സ് വില്‍പ്പനയില്‍ 41 ശതമാനം വളര്‍ച്ച.

4698 കാറുകളാണ് ഈ കാലയളവില്‍ വിറ്റിരിക്കുന്നത്. 2016 ജൂലൈ മുതല്‍ സെപ്തംബര്‍ വരെ വിറ്റത് 3327 യൂണിറ്റുകളാണ്.

മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പന വളര്‍ച്ചയാണ് മൂന്നാം പാദത്തില്‍ കൈവരിച്ചതെന്ന് മാനേജിങ് ഡയറക്റ്റര്‍ റോളാണ്ട് ഫോഗര്‍ പറഞ്ഞു.

2017 ജനുവരി മുതല്‍ സെപ്തംബര്‍ വരെ 11869 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 19.6 ശതമാനം കൂടുതലാണിത്.

2014ല്‍ 12 മാസം കൊണ്ട് വിറ്റതിനേക്കാള്‍ കൂടുതല്‍ യൂണിറ്റുകള്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളില്‍ മാത്രം വില്‍ക്കാന്‍ സാധിച്ചു.

വീല്‍ബെയ്‌സ് കൂടുതലുള്ള പുതിയ ഇക്ലാസ് സെഡാനാണ് വില്‍പന വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്.

Top