മെഴ്സിഡീസിന്റെ കൂപ്പെ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു

മെഴ്സിഡീസിന്റെ ആദ്യ നോണ്‍ എഎംജി കൂപ്പെ എസ്‌യുവി ജിഎല്‍സി കൂപ്പെ ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 62.70 ലക്ഷം രൂപയാണ് വില. ഡീസല്‍ പതിപ്പിന് 63.70 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

കൂപ്പെയുടെ മുന്‍വശത്തിന് സ്പോര്‍ട്ടി ഭാവം നല്‍കുന്നത് ക്രോമിയം സ്റ്റഡുകള്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, അഗ്രസീവ് ലുക്ക് നല്‍കുന്ന ബംമ്പര്‍ എന്നിവയാണ്.

മാത്രമല്ല 2.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുക. പെട്രോള്‍ എന്‍ജിന്‍ 254 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 242 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് വാഹനം ഉല്‍പ്പാദിപ്പിക്കുക.

വാഹനത്തിന് അധിക സുരക്ഷ ഒരുക്കുന്നത് എക്സിറ്റ് വാണിങ്ങ് ഫങ്ങ്ഷന്‍, എമര്‍ജന്‍സി കോറിഡോര്‍ ഫങ്ങ്ഷന്‍, ടെയ്ല്‍ എന്‍ഡ് ഓഫ് ട്രാഫിക് ജാം ഫങ്ങ്ഷന്‍, ട്രെയിലര്‍ മാനോറിങ്ങ് ഫങ്ഷന്‍, 360 ഡിഗ്രി ക്യമാറ എന്നിവയാണ്.

Top