ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് മെഴ്‌സിഡിസ് ബെന്‍സിന്റെ രണ്ട് അതിഥികള്‍

ന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലേക്ക് രണ്ട് അതിഥികളെ സമ്മാനിച്ച് മെഴ്‌സിഡിസ് ബെന്‍സ്.

കമ്പനിയുടെ പെര്‍ഫോമെന്‍സ് സബ് ബ്രാന്‍സ് AMG ക്ക് കീഴില്‍ മെഴ്‌സിഡീസ് AMG G 63 എഡിഷന്‍ 463, മെഴ്‌സിഡീസ് AMG GLS 63 എന്നീ രണ്ടു പുത്തന്‍ മോഡലുകളാണ് നിരത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ ബെന്‍സിന്റെ എസ്.യു.വി അംഗബലം ഇതോടെ എട്ടായി ഉയര്‍ന്നിരിക്കുകയാണ്.

മെഴ്‌സിഡീസിന്റെ ഐക്കണിക് മോഡല്‍ AMG G 63 എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് AMG 633 എഡിഷന്‍ 463. ഇതിന് 2.17 കോടി രൂപയാണ് വില. 1.58 കോടി വിലയുള്ള AMG GLS 63 ന് വെറും 4.6 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ സഞ്ചരിക്കാനാകും.

മാസീവ് പവര്‍ എഞ്ചിന്‍ രണ്ടു മോഡലുകളുടേയും പ്രത്യേകതയാണ്. AMG G 63 ല്‍ 5.5 ലിറ്റര്‍ V8 സൂപ്പര്‍ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 760 എന്‍എം ടോര്‍ക്കുമേകും.

5.5 ലിറ്റര്‍ V8 ബൈ ടര്‍ബോ എഞ്ചിനാണ് AMG GLS63 ല്‍ കൊടുത്തിരിക്കുന്നത്. 577 ബിഎച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും സമ്മാനിക്കാന്‍ ഈ എഞ്ചിന് സാധിക്കും.

Top