എ ക്ലാസ് ലിമോസിനുമായി മെഴ്‌സിഡസ് ബെന്‍സ്: വില 39.90 ലക്ഷം മുതല്‍

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യന്‍ വിപണികള്‍ക്കായി എ ക്ലാസ് ലിമോസിന്‍ അവതരിപ്പിച്ചു. എ ക്ലാസ് ലിമോസിന്‍ പെട്രോള്‍, ലിമോസിന്‍ ഡീസല്‍, എ.എം.ജി. എ35 എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 39.90 ലക്ഷം രൂപയും 40.90 ലക്ഷം രൂപയും 56.24 ലക്ഷം രൂപയുമാണ് എക്‌സ്‌ ഷോറും വില.

എ.എം.ജി. ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഡ്യുവല്‍ സ്ലാറ്റ് ഗ്രില്ല്, വലിയ എയര്‍ ഇന്‍ടേക്കും ഷാര്‍പ്പ് ലിപ്പുമുള്ള സ്‌പോര്‍ട്ടിയര്‍ ബമ്പര്‍ കിറ്റ്, സ്‌മോക്ക്ഡ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും, സ്‌പോട്ടി റിയര്‍ ബമ്പര്‍, റിയര്‍ ഡിഫ്യൂസര്‍, തുടങ്ങിയവയാണ് എ ക്ലാസ് ലിമോസിന്‍ മോഡലിന്റെ എക്‌സ്റ്റീരിയറിനെ അലങ്കരിക്കുന്ന ഘടകങ്ങള്‍.

കോസ്‌മോസ് ബ്ലാക്ക്, ഡെനിം ബ്ലൂ, മോജാവ് സില്‍വര്‍, മൗണ്ടേന്‍ ഗ്രേ, പോളാര്‍ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് ഈ എ ക്ലാസ് ലിമോസില്‍ എത്തിയിട്ടുള്ളത്. ഏഴ് സ്പീഡ് ഡി.സി.ടിയാണ് ഇതിലേയും ട്രാന്‍സ്മിഷന്‍. 2.0 ലിറ്റര്‍ എന്‍ജിനാണ് ഡീസല്‍ എന്‍ജിന്റെ കരുത്ത്.

Top