പുതിയ വിക്ലാസിനെ ജനുവരി 24ന് മെഴ്‌സിഡിസ് ബെന്‍സ് പുറത്തിറക്കും

ഡംബര എംപിവി സെഗ്‌മെന്റിലേക്ക് പുതിയ വിക്ലാസിനെ കൊണ്ടുവരാനൊരുങ്ങുന്നു. ഇന്ത്യന്‍ വിപണിയില്‍ ജനുവരി 24ന് മെഴ്‌സിഡിസ് ബെന്‍സ് പുറത്തിറക്കും. അടുത്ത വര്‍ഷം ബെന്‍സിന്റെ ആദ്യ ഇന്ത്യന്‍ മോഡലും ഇതായിരിക്കും. 2014 മുതല്‍ വിദേശ വിപണികളില്‍ വിലസുന്ന വിക്ലാസ് മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. 75-80 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം

ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. സ്റ്റാന്റേര്‍ഡ് വിക്ലാസിന് 5140 എംഎം ആണ് നീളം. അല്‍പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്. ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.

ആഗോള തലത്തില്‍ നാല് എന്‍ജിന്‍ ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്, മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്. വി ക്ലാസ് V200d പതിപ്പില്‍ 134 ബിഎച്ച്പി പവറും 330 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, V220d വകഭേദത്തില്‍ 160 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, V250d പതിപ്പില്‍ 187 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണുള്ളത്. V260 പെട്രോളില്‍ 208 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്‍ജിനാണ്. ഇതില്‍ ഡീസല്‍ കരുത്തിലോടുന്ന V250d മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന.

Top