ദുല്‍ഖറിന്റെ വാഹന കമ്പത്തിലേക്ക് മെഴ്സിഡെസ് ബെന്‍സും

ലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ വാഹന പ്രേമം പ്രസിദ്ധമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുടെ തിരക്കിലാണ് യുവതാരം. കേരളം കുഞ്ഞിക്ക എന്നുവിളിക്കുന്ന ദുല്‍ഖറിന്റെ വാഹനങ്ങളോട് താല്‍പര്യവും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാണ്.

ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങി വാഹനങ്ങളുടെ വമ്പന്‍ ശേഖരമാണ് താരത്തിനുള്ളത്. പുതിയതായി നടന്റെ വാഹന കമ്പത്തിന് കൂട്ടായി എത്തിയിരിക്കുന്നത് മെഴ്സിഡെസ് ബെന്‍സ് ആണ്.

ജി 63 എഎംജി എന്ന മോഡലിലുള്ള പുതുപുത്തന്‍ മെഴ്സിഡെസ് ബെന്‍സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ദുല്‍ഖറിന്റെ പുതിയ വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ 2.45 കോടി രൂപയാണ് വില. 6.1 കി.മീ./ലിറ്റര്‍ മൈലേജുള്ള ഈ വാഹനം ബെന്‍സിന്റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ്.

 

Top