കര്‍ണാടക ആര്‍ വി എഞ്ചിനിയറിംഗ് കോളേജില്‍ മെക്കാട്രോണിക്‌സ് പ്രോഗ്രാമുമായി ബെന്‍സ്

benz

ന്യൂഡല്‍ഹി : കര്‍ണാടകയിലെ രാഷ്ടീയ വിദ്യാലയ എഞ്ചിനിയറിംഗ് കോളേജില്‍ മെക്കാട്രോണിക്‌സ് പ്രോഗ്രാമുമായി ആഢംബര വാഹനനിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സ്. 2019 ഓടു കൂടി കോഴ്‌സ് ആരംഭിക്കാനാണ് വാഹന നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ധാരാളം മാറ്റങ്ങള്‍ ആണ് ദിനം പ്രതി നടക്കുന്നത് അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കോഴ്‌സുമായി ബെന്‍സ് എത്തിയിരിക്കുന്നത്. സൗത്ത് ഇന്ത്യയില്‍ ഇത്തരത്തിലൊരു കോഴ്‌സ് ആദ്യമായാണ് നടപ്പിലാക്കുന്നത്.

Mechatronics

വരും കാലങ്ങളില്‍ ഓട്ടോ മൊബൈല്‍ രംഗത്ത് ധാരാളം മാറ്റങ്ങള്‍ വരും അതിനാലാണ് ഗവണ്‍മെന്റുമായി കൈകോര്‍ത്ത് തങ്ങള്‍ ഇത്തരത്തിലൊരു കോഴ്‌സിനെ കുറിച്ച് ആലോചിച്ചതെന്ന് മെര്‍സിഡസ് ബെന്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് സന്തോഷ് അയ്യര്‍ പറഞ്ഞു.

Top