മെഴ്‌സിഡസ് ബെൻസ് 1.55 കോടി രൂപ എക്‌സ് ഷോറൂം വിലയില്‍

ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡസ് ബെൻസ് 1.55 കോടി രൂപ എക്‌സ് ഷോറൂം വിലയില്‍ പുതിയ EQS 580 4മാറ്റിക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രാദേശികമായി അസംബിൾ ചെയ്‍ത ഈ മോഡൽ മെഴ്‌സിഡസ്-AMG EQS 53 S-ന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. മെഴ്‌സിഡസ് ബെൻസ് EQS കമ്പനിയുടെ രാജ്യത്ത് ആദ്യമായി പ്രാദേശികമായി അസംബിൾ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം കൂടിയാണ്.

മെഴ്‌സിഡസ് ബെൻസ് EQS 580 4മാറ്റിക്കിന് EQS 53-നെ അപേക്ഷിച്ച് അൽപ്പം വ്യത്യസ്തമായ രൂപകൽപ്പനയുണ്ട്. ഇത് ടോൺ-ഡൗൺ ഫ്രണ്ട് ബമ്പറുമായാണ് വരുന്നത്. കൂടാതെ ബ്ലാങ്ക്ഡ്-ഔട്ട് ഗ്രില്ലിൽ നിരവധി പ്രകാശിത 3-പോയിന്റ് നക്ഷത്രങ്ങളുണ്ട്. അഞ്ച് സ്‌പോക്ക് ഡിസൈനിലുള്ള 20 ഇഞ്ച് ചെറിയ ചക്രങ്ങളിലാണ് ഇത് സഞ്ചരിക്കുന്നത്. 3,210 എംഎം നീളമുള്ള വീൽബേസിൽ സഞ്ചരിക്കുന്ന പുതിയ മെഴ്‌സിഡസ് ഇക്യുഎസ് 580 5,126 എംഎം നീളമാണ്.

Top