ഡ്രൈവര്‍ലെസ് കാറുമായി മെഴ്‌സിഡീസ് ബെന്‍സ്; 2024-ല്‍ നിരത്തുകളിലേക്ക്

ഡ്രൈവറില്ലാ കാറുമായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ്. ഈ ഓട്ടോണമസ് കാര്‍ 2024-ല്‍ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ കംപ്യൂട്ടിങ്, വാഹന വിപണികള്‍ക്ക് ആവശ്യമായ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകള്‍ നിര്‍മിക്കുന്ന അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ എന്‍വീഡിയ കോര്‍പ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഈ കാറുകളെത്തുക. ഇരുകൂട്ടരും ഇതു സംബന്ധിച്ച് ധാരണയിലെത്തി.

വാഹനത്തിന്റെ ചിപ്പുകളും സോഫ്റ്റ്‌വെയറുമായിരിക്കും എന്‍വീഡിയ ലഭ്യമാക്കുക. അതേസമയം, ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഇരു കമ്പനികളും ഡ്രൈവര്‍ലെസ് കാറുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാര്‍ സാങ്കേതിക വിദ്യയെയും കുറിച്ച് അഞ്ചു വര്‍ഷത്തിലേറെയായി പഠിച്ചുവരികയായിരുന്നു.

തായ്‌വാന്‍ വംശജനായ ജെന്‍സെന്‍ ഹുവാങ് എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ 1993-ല്‍ അമേരിക്കയില്‍ തുടങ്ങിയ കമ്പനിയാണ് എന്‍വീഡിയ.

Top