Mercedes-Benz launches the AMG GT S in India

ന്യൂഡല്‍ഹി: മെഴ്‌സിഡെസ് ബെന്‍സിന്റെ പുതിയ എ.എം.ജി ജി.ടി എസ് ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയ്ക്കായി ഈവര്‍ഷം മെഴ്‌സിഡെസ് ഒരുക്കിയിരിക്കുന്ന 15 പുതിയ മോഡലുകളിലെ പതിന്നാലാമത്തെ കാറാണിത്. 13 മോഡലുകള്‍ നേരത്തേ വിപണിയിലെത്തിയിരുന്നു.

510 എച്ച്.പി കരുത്തുള്ള, 4 ലിറ്റര്‍, ബൈ ടര്‍ബോ എന്‍ജിന്‍ നിയന്ത്രിക്കുന്ന എ.എം.ജി ജി.ടി എസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 2.40 കോടി രൂപയാണ്.

എട്ട് എയര്‍ ബാഗുകള്‍, ഓട്ടോമാറ്റിക് ചൈല്‍ഡ് സീറ്റ് റെക്കഗ്‌നീഷന്‍, അഡാപ്റ്റീവ് ബ്രേക്ക് ലൈറ്റ്, കോമ്പോസൈറ്റ് ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ മികവുകള്‍ പുതിയ എം.എം.ജി ജി.ടി. എസിനുണ്ട്.

വിദേശത്തെ പ്രമുഖ വിപണികളില്‍ മികച്ച സ്വീകാര്യത നേടിയ മോഡലാണ് എ.എം.ജി ജി.ടി എസ് എന്നും ഇന്ത്യയിലും മികച്ച വില്പനയാണ് പ്രതീക്ഷിക്കുന്നതെന്നും മെഴ്‌സിഡെസ് ബെന്‍സ് ഇന്ത്യ സി.ഇ.ഒ റോളന്‍ഡ് ഫോജര്‍ പറഞ്ഞു. ബെന്‍സ് നിലവില്‍ പത്ത് എ.എം.ജി മോഡലുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്.

മസെരാറ്റി ഗ്രാന്‍ ടൂറിസ്‌മോ, ജാഗ്വ എഫ് ടൈപ്പ്, പോര്‍ഷേ 911, ഔഡി ആര്‍8 എന്നിവയാണ് വിപണിയില്‍ മെഴ്‌സിഡെസ് ബെന്‍സ് എ.എം.ജി ജി.ടി. എസിന്റെ പ്രധാന എതിരാളികള്‍.

Top