Mercedes-Benz GLE 450 AMG 4MATIC Coupé

കൊച്ചി: പുതുവര്‍ഷത്തില്‍ ബെന്‍സ് ഇറക്കിയത് അല്‍പ്പം വില കൂടിയ കാറാണ്. 86.4 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ 450 എഎംജി കൂപ്പെ.

ഇന്ത്യയില്‍ ഇതിന് മുഖ്യ എതിരാളി ബിഎംഡബ്‌ള്യു എക്‌സ്6 ആണ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് കൂപ്പെക്കുളളത്.

21 ഇഞ്ച് എഎംജി വീലുകള്‍, ലെതര്‍ ഇന്റീരിയര്‍, മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, 360 ഡിഗ്രി കാമറ സിസ്റ്റം, പാര്‍ക്കിംഗ് എയ്ഡുകള്‍, പനോരമിക് സണ്‍ റൂഫ്, 5 െ്രെഡവിംഗ് മോഡുകള്‍, ടുതാഎല്‍ഇഡി ലൈറ്റുകള്‍ എന്നിവയാണ് കൂപ്പെയുടെ മറ്റ് പ്രത്യേകതകള്‍.

കഴിഞ്ഞ വര്‍ഷം മെഴ്‌സിഡസ് ബെന്‍സിന്റെ 15 മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 12 മോഡലുകള്‍ ഈ വര്‍ഷം വിപണിയിലെത്തും.

Top