മേഴ്‌സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് എസ്.യു.വി 2020 ല്‍ നിരത്തിലിറങ്ങും

മേഴ്‌സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് എസ്.യു.വി 2020 ല്‍ റോഡിലിറങ്ങും. കാത്തിരിപ്പിനൊടുവില്‍ മെഴ്‌സിഡസ് എം.ഡി ഡെയ്റ്റര്‍ സെട്‌ഷേ ബെന്‍സ് ഇക്യുസി പുറത്തിറക്കി. രണ്ട് വര്‍ഷം മുമ്പ് പാരിസ് ഓട്ടോ ഷോയിലാണ് ഇക്യുസിയുടെ കണ്‍സെപ്റ്റ് പുറത്തിറക്കിയത്. അന്നു തുടങ്ങിയ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്.

Mercedez Benz EQC400 4MATIC എന്നാണ് മുഴുവന്‍ പേര്. ഒറ്റ ചാര്‍ജ്ജില്‍ 200 മൈല്‍ (320 കി.മീ) യാത്ര ചെയ്യാന്‍ ഇക്യുസിക്ക് കഴിയും. ജര്‍മ്മനിയില്‍ അടുത്ത വര്‍ഷം തന്നെ നിര്‍മാണം തുടങ്ങും. ഇതോടെ ബി.എം.ഡബ്യു ജാഗ്വാര്‍, ഔഡി തുടങ്ങിയ വമ്പന്‍ കമ്പനികള്‍ കൈയടക്കിയ ശ്രേണിയില്‍ ബെന്‍സും സാന്നിധ്യമറിയിച്ചു.

Top