രണ്ട് രജതജൂബിലികള്‍ ഒന്നിച്ച് ആഘോഷിച്ച് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ

ന്യൂഡൽഹി: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് പിറന്നിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. മെഴ്സിഡസ് ബെന്‍സ് ഇന്ത്യ രണ്ട് രജതജൂബിലികള്‍ ഒരുമിച്ചാണ് കമ്പനി ആഘോഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളെന്ന നിലയില്‍ രണ്ട് രജത ജൂബിലികളും ഒരേ വര്‍ഷം ആഘോഷിക്കുന്നത് വലിയ കാര്യമാണെന്നാണ് മെഴ്സേഡസ് ബെന്‍സ് മാനേജ്മെന്റ് ബോര്‍ഡ് അംഗം യോര്‍ഗ് ബര്‍സര്‍ പറയുന്നത്. ജീവനക്കാരുടെയും ഡീലര്‍ പങ്കാളികളുടെയും വിതരണക്കാരുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമാണിതെന്നും വ്യക്തമാക്കി.

നിലവില്‍ സിഎല്‍എ, സി-ക്ലാസ്, ഇ-ക്ലാസ്, എസ്-ക്ലാസ്, മെയ്ബാക്ക് എസ്-ക്ലാസ്, ജിഎല്‍എ, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ് മോഡലുകളാണ് മെഴ്സിഡസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

1994 ലാണ് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ സ്ഥാപിതമായത്. ഇപ്പോള്‍ ടാറ്റ മോട്ടോഴ്സ് എന്ന് അറിയപ്പെടുന്ന ടെല്‍ക്കോയുമായി സഹകരിച്ചാണ് മെഴ്സിഡന്‍സ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.

Top