ഡ്രൈവറില്ലാത്ത എസ്- ക്ലാസ്സ്, ടെസ്റ്റ് ഡ്രൈവിനായി പുറത്തിറക്കി ബെന്‍സ്-ബോഷ് കൂട്ടുകെട്ട്

ലോകത്തെ ഏറ്റവും വലിയ പ്രീമിയം നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സും വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷും തമ്മിലുള്ള കൂട്ട് കെട്ട് പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. ഡ്രൈവര്‍ ഇല്ലാത്ത എസ് – ക്ലാസ് പരീക്ഷണങ്ങളാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് കമ്പനികളും ഡ്രൈവറില്ലാതെ സ്വയം ഓടുന്ന വാഹനങ്ങള്‍ ഇതിനോടകം തന്നെ ടെസ്റ്റ് ഡ്രൈവിനായി പുറത്തിറക്കി കഴിഞ്ഞിട്ടുണ്ട്. അത് കാലിഫോര്‍ണിയ, സ്റ്റീവന്‍സ് ക്രീക്ക് ബൊളിവാര്‍ഡി, സാന്‍ ജോസ് എന്നിവിടങ്ങളിലാണ്.

എന്നാല്‍ ഈ ട്രയല്‍ കാറുകള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കാന്‍ കമ്പനികള്‍ പദ്ധതിയിടുന്നില്ല എന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിരഞ്ഞെടുത്ത ഒരു കൂട്ടം ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക അപ്ലിക്കേഷന്‍ ഉപയോഗിച്ച് അവരുടെ റൈഡുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ബോഷിന്റെ എതിരാളികളായ കോണ്ടിനെന്റല്‍, ഡെല്‍ഫി, ഇസഡ്എഫ് എന്നിവ ഡ്രൈവറില്ലാ കാറുകളുടെ ബിസിനസ്സില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കിടമത്സരം ശക്തമായ മേഖലയിലേക്കാണ് ഇപ്പോള്‍ ബോഷ് പ്രവേശിക്കുന്നത്. ബോഷുമായി കൂട്ടുചേരുന്നതോടെ മെഴ്‌സിഡസ് ഡിവിഷനും ഡ്രൈവറില്ലാ കാറുകള്‍ക്കായി കൂടുതല്‍ എന്‍ജിനീയറിംഗ് വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

Top