മെര്‍സിഡീസ് ബെന്‍സ് EQS ഇലക്ട്രിക് സെഡാന്റെ നിര്‍മ്മാണം ആരംഭിച്ചു

EQS ഇലക്ട്രിക് സെഡാന്റെ ഉത്പാദനം ആരംഭിച്ച് മെര്‍സിഡീസ് ബെന്‍സ്. EQS ഇലക്ട്രിക് സെഡാന്റെ ആദ്യത്തെ യൂണിറ്റ് ജര്‍മ്മനിയിലെ സിന്‍ഡെല്‍ഫിംഗനില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ 56 -ാം അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറക്കി.

ആഢംബര ഇലക്ട്രിക് സെഡാന്‍ ഏപ്രില്‍ ആദ്യമാണ് ബ്രാന്‍ഡ് അവതരിപ്പിച്ചത്. ‘ഹൈപ്പര്‍സ്‌ക്രീന്‍’ ഓപ്ഷനും ഉള്‍പ്പെടുന്നു. മുഴുവന്‍ ഇന്‍സ്ട്രുമെന്റ് പാനലിനെയും ഉള്‍ക്കൊള്ളുന്ന സ്‌ക്രീനും റിയര്‍ ആക്‌സില്‍ വീലുകള്‍ ചലിപ്പിക്കുന്ന സ്റ്റിയറിംഗുമായി വരുന്നു. രണ്ട് തരം ബാറ്ററി പായ്ക്കുകളുമായി മെര്‍സിഡീസ് EQS വാഗ്ദാനം ചെയ്യും. ആദ്യത്തേതില്‍ 107.8 കിലോവാട്ട് ബാറ്ററി പായ്ക്ക് ഉണ്ടാകും. 90 കിലോവാട്ട് ബാറ്ററി പായ്ക്കുള്‍ക്കൊള്ളുള്ള മറ്റൊന്നും നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു.

333 bhp കരുത്ത് പുറപ്പെടുവിക്കുന്ന മെര്‍സിഡീസ് EQS 450, 523 bhp കരുത്ത് സൃഷ്ടിക്കുന്ന ഓള്‍-വീല്‍ ഡ്രൈവുള്ള മെര്‍സിഡീസ് EQS 580 4-മാറ്റിക് എന്നിങ്ങനെ രണ്ട് പതിപ്പുകളായി മെര്‍സിഡീസ് EQS വാഗ്ദാനം ചെയ്യും. സിംഗിള്‍ ചാര്‍ജില്‍ 700 കിലോമീറ്ററിലധികം ശ്രേണിയാണ് മെര്‍സിഡീസ് അവകാശവാദമുന്നയിക്കുന്നത്. 22 കിലോവാട്ട്, 11 കിലോവാട്ട് AC ഓപ്ഷനുകള്‍ക്ക് പുറമെ DC ഫാസ്റ്റ് ചാര്‍ജിംഗിനൊപ്പം മെര്‍സിഡീസ് EQS വാഗ്ദാനം ചെയ്യും. 200 കിലോവാട്ട് വരെ DC ഫാസ്റ്റ് ചാര്‍ജിംഗ് 31 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ EQS ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു.

15 മിനിറ്റ് ചാര്‍ജ്ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ വരെ ഓടാന്‍ ആവശ്യമായ പവര്‍ ശേഖരിക്കാന്‍ EQS -ന് കഴിയുമെന്ന് മെര്‍സിഡീസ് അവകാശപ്പെടുന്നു. മെര്‍സിഡീസ് EQS 450+ RWD വേരിയന്റിന് കേവലം 6.2 സെക്കന്‍ഡിനുള്ളില്‍ 100

Top