mercedes benz a class and b class night edition launched in india

മേഴ്‌സിഡസ് ബെന്‍സ് എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ രണ്ട് പതിപ്പുകളും ലഭ്യമാണ്.

A 200d ക്ക് 28.32 ലക്ഷം രൂപയും മെഴ്‌സിഡസ് ബെന്‍സ് A 180 27,31 ലക്ഷം രൂപയും വിലവരും. B 200d ക്ക് 30,35 ലക്ഷവും അതേ സമയത്ത് മെഴ്‌സിഡസ് ബെന്‍സ് B 180ന് 29,34 ലക്ഷവുമാണ് വില.

രണ്ടു എഡിഷനുകളിലും 8 ഇഞ്ച് മീഡിയ ഡിസ്‌പ്ലേ, സ്മാര്‍ട്ട് ഫോണുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുണ്ട്.

ഡയമണ്ട് റേഡിയേറ്റര്‍ ഗ്രില്‍, ബ്ലാക്ക്‌ മിറര്‍ ഹൗസിങ്, ബ്ലാക്ക്‌ ഹബ് കാബ്‌സ എന്നിവയും പുതിയ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാമല്ലാതെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

Top