‘മേരാ നാം ഷാജി’ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേരാ നാം ഷാജി. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തില്‍ ആസിഫ് അലി,ബിജു മേനോന്‍, ബൈജുവുമാണ് മൂന്ന് ഷാജി മാരായി എത്തുന്നത്. ഇപ്പോള്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഞാന്‍ പ്രകാശനിലെ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നടന്‍ ശ്രീനിവാസനും ഒരു പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.ഗണേഷ് കുമാര്‍, ധര്‍മജന്‍, രഞ്ജിനി ഹരിദാസ് ഷഫീഖ് റഹ്മാന്‍, ജോമോന്‍, സാദിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

സന്തോഷ് വര്‍മ്മയുടേയും മുന്ന ഷൗക്കത്തലിയുടേയും വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയാണ്.

Top