മേരാ നാം ഷാജി’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജിയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്‌

ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് എമില്‍ മുഹമ്മദാണ്.ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി.ചിത്രം ഏപ്രില്‍ 5 ന് വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്തും.

Top